കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ല ആസ്ഥാനമന്ദിരം ഉദ്ഘാടനം ഫെബ്രുവരി 3ന്

ഇരിങ്ങാലക്കുട : നീണ്ട കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ല ആസ്ഥാനമന്ദിരം യാഥാർത്ഥമാകുന്നു. ഫെബ്രുവരി 3 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിന് സമീപം സ്ഥിതി ചെയ്യുന്ന ആസ്ഥാന മന്ദിരം സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും.

ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്‌സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തൃശൂർ എം.പി ടി.എൻ. പ്രതാപൻ മുഖ്യ അതിഥി ആയിരിക്കും. മുൻ എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ താക്കോൽദാനം നിർവ്വഹിക്കും. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എൻ.കെ. പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തുന്നു.‘ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് റോവർ വിഭാഗം നാഷണൽ കമ്മീഷണർ പ്രൊഫ. ഇ.യു.രാജൻ പുരസ്കാര വിതരണം നടത്തുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘടകർ അറിയിച്ചു.

എൻ.സി. വാസു ( ജില്ലാ കമ്മീഷ്ണർ (എസ്) അഡൾട്ട് റിസോഴ്സ്), പി.എ. സെയ്‌ദ്‌ മുഹമ്മദ് (അസി: ജില്ലാ കമ്മീഷ്ണർ & കൺവീനർ, കെട്ടിട നിർമ്മാണ കമ്മിറ്റി), പി. ജി. കൃഷ്ണനുണ്ണി (ജില്ലാ ട്രെയിനിംഗ് കമ്മീഷ്ണർ, സ്കൗട്ട്സ്), ജാക്സൺ വാഴപ്പിള്ളി ( ജില്ലാ സെക്രട്ടറി), ആൻസി (ജില്ലാ ജോ. സെക്രട്ടറി) എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

You cannot copy content of this page