ശാന്തിനികേതനിൽ അതിദാരിദ്യ നിർമ്മാർജ്ജന പദ്ധതി ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ഇരിങ്ങാലക്കുട നഗരസഭ തലത്തിലുള്ള ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ശാന്തിനികേതനിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ 12 പേർക്കാണ് ഭക്ഷ്യക്കിറ്റ് നൽകിയത്. ശാന്തിനികേതൻ പബ്ലിക് സ്കൂളാണ് ഭക്ഷ്യക്കിറ്റുകൾ സ്പോൺസർ ചെയ്തത്. തുടർ മാസങ്ങളിലും ഇത് തുടരുമെന്ന് എസ്. എൻ. ഇ. എസ്. പ്രസിഡണ്ട് കെ. കെ. കൃഷ്ണാനന്ദ ബാബു അറിയിച്ചു.

നഗരസഭ പ്രതിനിധികളായ ഫെനി എബിൻ, ജയ്സൺ പാറേക്കാടൻ, സിജു യോഹന്നാൻ , അനിൽ, ശാന്തിനികേതൻ പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ , സെക്രട്ടറി കെ. യു. ജ്യോതിഷ് , SMC ചെയർമാൻ പി.എസ്. സുരേന്ദ്രൻ , മാനേജർ എം. എസ്. വിശ്വനാഥൻ, ജോ.സെകട്ടറി ടി. വി. പ്രതീപ് എന്നിവർ സന്നിഹിതരായിരുന്നു. SNES പ്രസിഡണ്ട് കെ.കെ. കൃഷ്ണാനന്ദ ബാബു സ്വാഗതവും മുൻസിപ്പൽ സെക്രട്ടറി എം. എച്ച്. സാജിക് നന്ദിയും പറഞ്ഞു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page