ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന്റെ ഷഷ്ഠിപൂർത്തി ആഘോഷങ്ങൾ “ലഗാറ്റത്തിന്” നവംബർ 10ന് തുടക്കം. എട്ടു ദിവസം നീണ്ടുനിൽക്കുന്ന പരിപാടി നവംബർ 10ന് രാവിലെ കോളേജ് ഓഡിറ്റോറിയത്തിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ പ്രൊഫ എം ജഗദീഷ് കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാലയങ്ങളിലെ പ്രിൻസിപ്പൽമാരുമായും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായും അദ്ദേഹം സംവദിക്കും.
നവംബർ 17,18 ദിവസങ്ങളിൽ ഐഡിയതോൺ, മാത്‍സ് എക്സിബിഷൻ, ഡാൻസ് ഫെസ്റ്റ്, കോൺസ്റ്റിറ്റ്യൂഷൻ ക്വിസ്, കോംഫീസ്റ്റ എന്നീ മത്സരങ്ങളും പ്രദർശനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് കോളേജിന്‍റെ എല്ലാ സംവിധാനങ്ങളും അടുത്തറിയാൻ അവസരമൊരുക്കുന്ന ‘ഓപ്പൺ ഡേ’ ആയിരിക്കുംമെന്നും, ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ട്രൈബൽ വില്ലേജ് അഡോപ്ഷൻ, വില്ലേജ് എക്സ്റ്റൻഷൻ പ്രോഗ്രാമുകൾ എന്നിവയും നടപ്പില്ലാകുന്നുണ്ടെന്നും അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി, ഡയമണ്ട് ജൂബിലി ജനറൽ കൺവീനർ ഡോ. അഞ്ചു സൂസൻ, ഫിസിക്കൽ എഡ്യൂക്കേഷൻ ഹെഡ് ഡോ. സ്റ്റാലിൻ റാഫൽ, മലയാളം ഡിപ്പാർട്ട്മെന്റ് ഹെഡ് ലിറ്റി ചാക്കോ, യൂണിയൻ ജനറൽ സെക്രട്ടറി സാബി ബൈജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com