കേരള സ്കൂൾ കലോത്സവം മാന്വൽ പരിഷ്കരണം, സംഘടനകളുമായി ചർച്ച ചെയ്ത്‌ തീരുമാനിക്കണം – കേരള സംസ്‌കൃത അധ്യാപക ഫെഡറേഷൻ

ഇരിങ്ങാലക്കുട : കേരള സ്കൂൾ കലോത്സവം മാന്വൽ പരിഷ്കരണം സംഘടനകളുമായിചർച്ച ചെയ്ത്‌ തീരുമാനിക്കണം എന്നാവശ്യപ്പെട്ട് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിവേദനം നൽകി.

അനീതിപൂർണമായ സംസ്‌കൃതകലോത്സവ മാന്വൽ പരിഷ്കരണം പിൻവലിക്കുക, സംസ്‌കൃതം എൽ.പി തസ്തിക അനുവദിക്കുക, സംസ്‌കൃതം സ്പെഷ്യൽ ഓഫീസറെ നിയമിക്കുക തുടങ്ങിയ 11 ആവശ്യങ്ങളുമായി KSTF ന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ ഉപജില്ലാ കാര്യാലയങ്ങളിലും നിവേദനം നൽകുന്നതിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഓഫീസർക്ക് സംസ്ഥാന പ്രസിഡന്റ് രാമൻ മാഷ് നിവേദനം നൽകി.

ജില്ലാ പ്രസിഡന്റ് അശോക് കുമാർ, ഉപജില്ലാ ഭാരവാഹികളായ ശ്രീദേവി വി എം, ധനുജ, ഗോവിന്ദ്, ജ്യോതിഷ്, രാമൻ എന്നിവർ പങ്കെടുത്തു .

continue reading below...

continue reading below..

You cannot copy content of this page