തൊമ്മാന | കർഷക സംഘം വേളൂക്കര ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊമ്മാനയിൽ ഓണത്തപ്പന് പൂക്കളമൊരുക്കുന്നതിനായി അരയേക്കറിൽ ഒരുക്കിയ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ നിർവഹിച്ചു.
കൗതുകകരവും ആകർഷണീയവുമായ വിളഞ്ഞു നിൽക്കുന്ന പൂന്തോട്ടം കാണുന്നതിനും ഒപ്പം പൂ വാങ്ങുന്നതിനും ധാരാളം പേർ ഇവിടേക്ക് എത്തുന്നുണ്ട്. കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം കെ.എം. ജോൺ ചടങ്ങിൽ അദ്ധ്യക്ഷനായി. കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ, ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്റർ, വേളൂക്കര ഈസ്റ്റ് മേഖലാ സെക്രട്ടറി കെ.എസ്. മോഹൻദാസ്, മേഖലാ പ്രസിഡന്റ് കെ.വി.മോഹനൻ, നീന ബാബു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കർഷക സംഘം മേഖലാ ട്രഷറർ കെ എം ജിജ്ഞാസ് സ്വാഗതവും കെ.ആർ മധു നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O