ഇരിങ്ങാലക്കുട : വികസനത്തിന്റെ പുതിയ പാതയിലാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയെന്ന് ആരോഗ്യ- വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മാതൃശിശു ആരോഗ്യ വിഭാഗം കെട്ടിടത്തിന്റെ (എം സി എച് ) രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി..
ശിലാഫലകം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അനാച്ഛാദനം ചെയ്തു. എം എൽ എ ഫണ്ടിൽ നിന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് ആംബുലൻസ് നൽകുമെന്ന് പരിപാടിയിൽ അധ്യക്ഷയായ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
നവജാത ശിശുക്കൾക്കായുള്ള ഐസിയു വാർഡുകൾ, മുറികൾ, ദേശീയ ഗുണനിലവാരത്തിൽ ‘ലക്ഷ്യ’ മാനദണ്ഡം അനുസരിച്ച് ലേബറും ശാക്തീകരണം തുടങ്ങിയ പുതിയ സൗകര്യങ്ങളും ആദ്യഘട്ടത്തിൽ പണിത കെട്ടിടത്തിന്റെ പൂർത്തീകരണവുമാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്നത്. ദേശീയ ആരോഗ്യ പദ്ധതി പ്രകാരം 4.75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ മുഖ്യാതിഥിയായി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിവി ലത, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേം രാജ്, ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി പി ശ്രീദേവി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം ജി ശിവദാസ് നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com