കാട്ടൂർ : മാനവികതയുടെ പക്ഷത്ത് അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യൂ തോമസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.
സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ സുധീഷ്, കെ.എസ് ജയ , എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അനിതാ രാധാകൃഷ്ണൻ, സി.പി.ഐ മണ്ഡലം അസി: സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.ജെ ബേബി എന്നിവർ സംസാരിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതം പറഞ്ഞു . സി.പി.ഐ കാട്ടൂർ ലോക്കൽ സെക്രട്ടറി നെജിൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com