നീന്തൽ പരിശീലനം

പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള നീന്തൽ പരിശീലന പരിപാടിക്ക് തുടക്കമായി. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. തമ്പി പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമസ്യ മുരളി, വാർഡ് മെമ്പർ സന്ധ്യ വിജയൻ, ജി യു പി എസ് വടക്കുംകര സ്കൂൾ പ്രധാനാധ്യാപിക ഷൈനി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രമുഖ പരിശീലകൻ ഹരിലാൽ മൂത്തോടത്താണ് കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page