ഇരിങ്ങാലക്കുട : കെ.എസ്.ഇ. ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ ശശുദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 27-ാമത് വെസ്റ്റ ബാലകലോത്സവം നവംബർ 12-ന് ആരംഭിക്കും. വ്യാഴാഴ്ച്ച രാവിലെ 10.30-ന് കെ.എസ്. പാർക്ക് അങ്കണത്തിൽ ഉദ്ഘാടനച്ചടങ്ങ് നടക്കും. കുട്ടികളിലെ സർഗ്ഗാത്മക കലാവാസനകളെയും അഭിരുചികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസങ്ങളിലായി ഈ കലോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.
വിവിധ വിദ്യാലയങ്ങളിൽ നിന്നായി 1300-ഓളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുന്ന കലാമേളയുടെ സമാപന സമ്മേളനവും സമ്മാനദാനവും നവംബർ 14 ശനിയാഴ്ച വൈകുന്നേരം 5.30-ന് കെ.എസ്. പാർക്കിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടും.
സമാപന സമ്മേളനത്തിൽ കെ.എസ്.ഇ. ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോണി അക്കരക്കാരൻ ജോർജ്ജ് അധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ ഫ്രാൻസിസ് കെ. ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. കെ.എസ്.ഇ. ലിമിറ്റഡ് ജനറൽ മാനേജർ സെന്തിൽ കുമാർ എം. സ്വാഗതവും, ചിൽഡ്രൻസ് ഡേ സെലിബ്രേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഡോ. എബിൾ പി. വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തും.
കലോത്സവത്തിൽ മാറ്റുരച്ച പ്രതിഭകൾക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കിരീടം നേടുന്ന വിദ്യാലയത്തിന്, കെ.എസ്.ഇ. ലിമിറ്റഡിൻ്റെ സ്ഥാപക ചെയർമാൻ പരേതനായ പൊക്കത്ത് വാറു ദേവസ്യയുടെ സ്മരണാർത്ഥമുള്ള ‘ശ്രീ പൊക്കത്ത് വാറു ദേവസ്യ മെമ്മോറിയൽ ഓവറോൾ ട്രോഫി’യും 10,000 രൂപയുടെ ക്യാഷ് അവാർഡും സമ്മാനിക്കും. കൂടാതെ ഈ വർഷത്തെ ‘വെസ്റ്റ ബേബി’ കിരീടധാരണവും ഇതോടൊപ്പം നടക്കും. സമാപന സമ്മേളനത്തെ തുടർന്ന് കെ.എസ്.ഇ. മെഗാ മ്യൂസിക് നൈറ്റും അരങ്ങേറും.
കെ എസ ഇ ഗസ്റ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ കെ.എസ്.ഇ. ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോണി അക്കരക്കാരൻ ജോർജ്ജ്, എക്സിക്യൂട്ടീവ് ഡയറക്ടർ, പോൾ ഫ്രാൻസിസ് കെ., ജനറൽ മാനേജർ, സെന്തിൽ കുമാർ എം. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ, ഡോ. എബിൾ പി. വർഗീസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

