ജോയിൻ്റ് കൗൺസിൽ ആഹ്ലാദപ്രകടനം നടത്തി

ഇരിങ്ങാലക്കുട : സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പൂർണ്ണമായി ക്ഷാമബത്ത കുടിശിക അനുവദിച്ച ഇടതുപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ജോയിൻ്റ് കൗൺസിൽ ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് അഹ്ലാദപ്രകടനം നടത്തി. ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എ.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു.

ജോയിൻ്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖല വൈസ് പ്രസിഡൻ്റ് പി.സി.സവിത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉണ്ണി, സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഇ.ജി. റാണി എന്നിവർ സംസാരിച്ചു.

ജോയിൻ്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖല സെക്രട്ടറി പി.ബി. മനോജ്കുമാർ സ്വാഗതവും ജോയിൻ്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖല ട്രഷറർ ഇ.എ.ആശ നന്ദിയും പറഞ്ഞു. വനിതാ കമ്മിറ്റി സെക്രട്ടറി വിദ്യാചന്ദ്രൻ, ടി. കേശവദാസ്, പി.എസ്. സംഗീത വി.അജിത്ത്കുമാർ എന്നിവർ നേത്രത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page