വദനാർബുദം കണ്ടെത്താൻ പരിശോധനയുമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ

തൃശൂർ : വായിലെ കാൻസർ രോഗബാധയും അതിന്റെ സാധ്യതയും നേരത്തേ കണ്ടെത്തുന്നതിന് ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ എല്ലാ ദന്താശുപത്രികളിലും പരിശോധന നടത്തുന്നു.

മാർച്ച് ആറിന് പദ്ധതിക്ക് തുടക്കം കുറിക്കും. ഐ.ഡി.എ. കാൻ വിൻ എന്ന ഈ പദ്ധതി യുടെ ഭാഗമായി ക്ലിനിക്കുകളി ലടക്കം ചികിത്സക്കെത്തുന്ന മുഴുവൻ പേരിലും പ്രാഥമിക പരി ശോധനകൾ നടത്തുമെന്ന് ഐഡി എ ഡിസ്ട്രിക്റ്റ് പ്രതിനിധി ഡോ. റിങ്കൂ മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു.

വായിൽ ഭേദമാകാതെ തുടരുന്ന മുറിവുകൾ, പാടുകൾ, അസാധാരണ വളർച്ചകൾ, വേദന, രക്തസ്രാവം, വായ തുറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയു ണ്ടെങ്കിൽ പരിശോധന നടത്ത ണമെന്നും ഭാരവാഹികൾ അറിയിച്ചു. ഇതിനായി പ്രത്യേക ക്യാമ്പ് നടത്തും.

ടാറ്റ കാൻസർ ഗവേഷണ കേന്ദ്രവുമായി സഹകരിച്ചാണ് പദ്ധതി. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃശ്ശൂർ ബ്രാ ഞ്ച് പ്രസിഡന്റ്‌ ഡോ. പ്രശാന്ത് കെ, ഐഡി എ കൊടുങ്ങല്ലൂർ ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ. ജിതിൻ ഗോപി ഐഡിഎ ചാലക്കുടി പ്രസിഡന്റ്‌ ഡോ.ജോൺസൻ ജോൺ, ഐ ഡി എ ഗുരുവായൂർ ബ്രാഞ്ച് സെക്രട്ടറി ഡോ ജോജി ജോർജ്, ഐ ഡി എ കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി ഡോ. ജിജിൻ ജോയ് പനക്കൽ പറഞ്ഞു. ഡോ.സജിഷ് വിശ്വനാഥൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

സമീപത്തു ള്ള ദന്ത ഡോക്ടറെ കണ്ടെത്തുന്ന തിനുള്ള ഐ.ഡി.എ. സ്പർശ്.കോം
വെബ്സൈറ്റ് ഡോ. വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page