ഇരിങ്ങാലക്കുട : എടക്കുളം എൻ.എസ്.എസ് കരയോഗം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കരയോഗം ഹാളിൽ നടന്ന ക്യാമ്പ് എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റിയംഗം വിജയൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.
ശ്രീധരൻ മേനോൻ തളിയകാട്ടിൽ, ഐ ജെ മധുസൂദനൻ, രാജൻ മേനോൻ മുട്ടത്ത് എന്നിവർ സംസാരിച്ചു. ഐ ഫൗണ്ടേഷനൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ നൂറിലധികം പരിശോധനകൾ നടത്തിയതിൽ 35 പേർക്ക് സൗജന്യ നേത്ര ശസ്ത്രക്രിയ നടത്തി കൊടുക്കുന്നുണ്ട്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O