പുളിഞ്ചോട് അപകട വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ച് ജെ.സി.ഐ

പുല്ലൂർ : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ഓണ സമ്മാനമായി സംസ്ഥാനപാതയിലെ പുളിഞ്ചോട് അപകട വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന വളവാണ് പുളിഞ്ചോട് വളവ്. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ഉൽഘാടനം നിർവ്വഹിച്ചു. ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ വാർഡ് മെമ്പർ സേവ്യർ ആളുക്കാരൻ മുഖ്യാതിഥി ആയിരുന്നു മദർ സിസ്റ്റർ ജിജി, പ്രോഗ്രാം ഡയറക്ടർ ആന്റോ സേവ്യർ, മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, ഡയസ് ജോസഫ്, ട്രഷറർ സാന്റോ വിസ്മയ. ജെയിസൺ പൊന്തോക്കൻ എന്നിവർ പ്രസംഗിച്ചു.

ഓൾസെയിന്റ്സ് ആലയത്തിലെ അന്തേവാസികളോടൊത്ത് ഓണാഘോഷവും ഓണ സദ്യയും ജെ.സി.ഐ. ഒരുക്കിയിരുന്നു

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page