സെൻറ് ജോസഫ്സ് കോളേജിൽ ‘ജേർണോസ് എഫ് എം’ ക്യാമ്പസ് റേഡിയോ ആരംഭിച്ചു

ഇരിങ്ങാലക്കുട : സെൻറ് ജോസഫ്സ് കോളേജിലെ മാധ്യമപഠന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ‘ജേർണോസ് എഫ് എം’ ക്യാമ്പസ് റേഡിയോ ആർജെയും, വിജെയുമായ ശംബു ഉദ്ഘാടനം ചെയ്തു. ഫാ.ഗബ്രിയേൽ സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങില്‍ സെൽഫ് ഫിനാൻസിങ്ങ് കോഴ്സ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മണിപ്പൂരിലെ സ്ത്രീകൾക്ക് നേരിടുന്ന അതിക്രമങ്ങൾക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ചു. സമാപനത്തെ തുടർന്നു ‘എസ് ജെ സി സൂപ്പർ ആങ്കർ’ മത്സരവും വിദ്യാർത്ഥികൾക്കായി നടന്നു. മലയാള വിഭാഗം മേധാവി ഡോ. ജെൻസി കെ എ, മാധ്യമ പഠന വിഭാഗം അദ്ധ്യാപിക വീണ വിജയൻ തുടങ്ങിയവർ ചടങ്ങിന് ആശംസകളും മാധ്യമ പഠന വിഭാഗം മേധാവി രേഖ സി ജെ സ്വാഗതവും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O