കുഞ്ഞുകൈകളിൽ മൂവർണ്ണം ചാലിച്ച് ഇരിങ്ങാലക്കുട സി.എം.എസ് എൽ.പി സ്കൂളിൽ ഏഴാം കേരള ബറ്റാലിയൻ്റെ കേഡറ്റുകൾ

ഇരിങ്ങാലക്കുട : 75-ാം റിപ്പബ്ലിക് ദിനത്തിനോടാനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എൻ.സി.സി യൂണിറ്റും ഏഴാം കേരള ഗേൾസ് ബറ്റാലിയൻ എൻ.സി.സി തൃശ്ശൂരും സംയുക്തമായി സി.എം.എസ് എൽ.പി സ്കൂളിൽ ടോയ് ലൈബ്രറി ഏഴാം കേരള ഗേൾസ് ബററ്റാലിയൻ കമാൻഡിങ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ ബിജോയ്‌ ബി. ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി സ്കൂളിൽ ടോയ് ലൈബ്രറി സ്ഥാപിച്ചു. കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണവും നടത്തി.

എൻ സി സി റിട്ടയേർഡ് കമാൻഡിങ് ഓഫീസർ കേണൽ എച്ച് പദ്മനാഭൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ മേജർ ഗായത്രി നായർ, സുബേദാർ മേജർ പദം റാണ, സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, വാർഡ് കൗൺസിലർ പി ടി ജോർജ്, ഹെഡ്മിസ്ട്രസ് ഷൈജി ആൻ്റണി, അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, അണ്ടർ ഓഫീസർ അജ കെ. ഫാത്തിം തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് വിവിധ കലാപരിപാടികളും കളികളും നടത്തി. യൂണിഫോമിലുള്ള പട്ടാള ഓഫീസർമാരോട് ആദ്യമായി ഇടപെടുന്നതിൻ്റെ എല്ലാ കൗതുകത്തോടെയും അവർ ആവേശത്തോടെ ഭാരത് മാതാ കീ ജയ് വിളിച്ചു.

You cannot copy content of this page