ഫ്രഷേസ് ഡേ ആഘോഷമാക്കി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ ഫ്രഷേസ് ഡേ ‘ജെനേസിസ് ഗാല 2023 ‘ ആഘോഷിച്ചു. അദ്ധ്യായനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗവാസനയെ വളർത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്തുത പരിപാടിയിൽ വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ മാറ്റുരച്ചു.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പി. ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ റിന്റോ ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ രേഖ, എൻ.എസ് .എസ് . പ്രോഗ്രാം ഓഫീസർ സിസ്റ്റർ റോസ് ആന്റോ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ എൻ.എസ് എസ് ബേസ്ഡ് ക്യാമ്പെർ അവാർഡ് , സൈലന്റ് ഹീറോ അവാർഡ് എന്നിവയും വിതരണം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ചാക്യാർക്കൂത്തിൽ രണ്ടാം സ്ഥാനം നേടിയ സജിത്ത് സജിയെ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page