സ്പെഷ്യൽ സബ് ജയിൽ ക്ഷേമ ദിനാഘോഷം പരിവർത്തനം 2023 ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സ്പെഷ്യൽ സബ് ജയിലിലെ ജയിൽ ക്ഷേമ ദിനാഘോഷം പരിവർത്തനം 2023 ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ മധ്യമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് അജയകുമാർ . പി ജയിൽ ക്ഷേമദിന സന്ദേശം നൽകി. ഇരിങ്ങാലക്കുട ആർ ഡി ഒ ഷാജി എം കെ മുഖ്യപ്രഭാഷണം നിർവഹിച്ചു.

continue reading below...

continue reading below..


ക്രൈസ്റ്റ് കോളേജ് മാനേജർ ജോയ് പി ടി, വാർഡ് കൗൺസിലർ ജിഷ ജോബി, ചാവക്കാട് സൂപ്രണ്ട് അബ്ദുൽ ലത്തീഫ്, താലൂക്ക് ആശുപത്രി ഫിസിഷ്യൻ ഡോ. ഹിമ്മത്ത്, കെ ജെ ഇ ഓ എ സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീരാമൻ, ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് സെക്രട്ടറി അഡ്വ. ജോൺ നിധിൻ തോമസ്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് അജയ് കുമാർ .യു സ്വാഗതവും ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഷാജു സി പി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

You cannot copy content of this page