നടനകൈരളിയിൽ കൊട്ടിച്ചേതം അരങ്ങുണർത്തൽ ഉദ്ഘടാനം തുടർന്ന് ഉസ്താദ് മൊഹിനുദ്ദീൻ ബഹാവുദ്ദീൻ ഡാഗറുടെ രുദ്രവീണ സംഗീത കച്ചേരി

ഇരിങ്ങാലക്കുട : കലയോടുള്ള പ്രേമം അതിൻ്റെ മൂർധന്യതയിലെത്തി ഒരുതരം ഉന്മാദാവസ്ഥയി ലേക്കെത്തുമ്പോളാണ് ഈ അപൂർവ വിജ്ഞാനം അനേക തലമുറകളിലൂടെ നമ്മളിലേക്കെത്തിച്ചേർന്നത് നാമാവശേഷമാകരുതെന്ന ചിന്ത അപൂർവം ചിലർക്കെങ്കിലുമുണ്ടാകുന്നത്. അങ്ങിനെയാണ് നമ്മുടെ മാതൃകാ കലാസ്ഥാപന ങ്ങളൊക്കെ ജന്മം കൊള്ളുന്നത്. പ്രശസ്‌ത നടിയും ബാംഗ്ലൂരുവിലെ രംഗശങ്കര യുടെ സ്ഥാപകയുമായ അരുന്ധതി നാഗ് അഭിപ്രായപ്പെട്ടു. അപൂർവകലകളെ സംരക്ഷിക്കുന്ന നടനകൈരളിയുടെ പ്രവർത്തനങ്ങൾ അതീവശ്രദ്ധയർഹിക്കു ന്നതാണെന്നവർ പറഞ്ഞു.നടനകൈരളിയുടെ അരങ്ങുണർത്തൽ പരിപാടി ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

continue reading below...

continue reading below..


ഉസ്‌താദ് മൊഹിനുദ്ദീൻ ബഹാവുദ്ദീൻ ഡാഗർ രുദ്രവീണയിൽ അവതരിപ്പിച്ച സംഗീതം സദസ്സിനെ അത്ഭുതസ്‌തബ്‌ധരാക്കി. പണ്ഡിറ്റ് സുഖദ് മുണ്‌ഡെ പക്കവാജിൽ അതിവിദഗ്‌ധമായി അകമ്പടി നൽകി. കാലടി ശ്രീശങ്കരാ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ കലാകാരന്മാരെ ആദരിച്ചു. വേണുജി ഉപഹാരം നൽകി. നടനകൈരളി ഡയറക്‌ടർ കപില വേണു പരിപാടിക്ക് ആമുഖം നൽകി.

You cannot copy content of this page