കല്ലേറ്റുംകര : ആളൂർ പഞ്ചായത്തിലെ പൊരുന്നംകുന്നിൽ ബി ജെ പി മുൻ പഞ്ചായത്ത് അംഗത്തിന്റെ കോഴിഫാമിനോടു ചേർന്നുള്ള കെട്ടിടത്തിൽ നിന്ന് രണ്ടായിരത്തി മൂന്നൂറോളം ലിറ്റർ സ്പിരിറ്റും, പതിനയ്യായിരത്തോളം ബോട്ടിൽ അനധികൃത വിദേശ മദ്യ ശേഖരം പോലീസ് പിടികൂടി, ഗോഡൗണിനുള്ളിൽ രഹസ്യ അറകളും കണ്ടെത്തി.
ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് റെയ്ഞ്ച് ഡി.ഐ ജി അജിതാ ബീഗത്തിന്റെ നിർദ്ദേശാനുസരണം മയക്കുമരുന്നിന്റെയും വ്യാജ മദ്യത്തിന്റെ വ്യാപനത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് റെയ്ഡ്.
സമീപകാലത്ത് പോലീസ് നടത്തിയ ഏറ്റവും വലിയ സ്പിരിറ്റ് വിദേശമദ്യവേട്ട ആളുരിൽ രണ്ടായിരത്തി മൂന്നൂറോളം ലിറ്റർ സ്പിരിറ്റും പതിനയ്യായിരത്തോളം ബോട്ടിൽ അനധികൃത വിദേശ മദ്യവുമാണ് പോലീസ് പിടികൂടിയത്.. റൂറൽ എസ്പി നവനീത് ശർമ്മക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ചാലക്കുടി ഡി.വൈ.എസ്.പി. ടി.എസ്.സിനോജ് എന്നിവരുടെ നേതൃത്തിൽ നടത്തിൽ നടത്തിയ റെയ്ഡിൽ കട്ടപ്പന കാഞ്ഞിയാർ സ്വദേശി ലോറൻസ് (53 വയസ്സ്) ആളൂർ സ്വദേശി പീണിക്കപറമ്പിൽ ലാലു ( 53 വയസ്സ്) എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ലാലുവിന്റെ കോഴി ഫാമിലുള്ള ഗോഡൗണിലാണ് റെയ്ഡ് നടന്നത്. രണ്ടായിരത്തി മുന്നൂറോളം ലിറ്റർ സ്പിരിറ്റും മുവ്വായിരത്തി തൊള്ളായിരത്തി അറുപതതോളം ഒരു ലിറ്റർ ബോട്ടിലുകളും പതിനായിരത്തി എണ്ണൂറോളം അര ലിറ്റർ ബോട്ടിൽ മദ്യവുമാണ് പിടികൂടിയത്.
ഗോഡൗണിനുള്ളിൽ രഹസ്യ അറകൾ
വിശാലമായ ഗോഡൗണിന്റെ ഉള്ളിൽ നിന്ന് ഒന്നിനു പുറകെ ഒന്നായി രഹസ്യ അറകൾ നിർമ്മിച്ചാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ഈ അറകളിലേക്ക് കടക്കാൻ ചുമരിൽ ചതുരത്തിലുള്ള ദ്വാരവും ഉണ്ട്. പുറത്തു നിന്നു നോക്കിയാൽ ഈ രഹസ്യ അറകൾ ശ്രദ്ധയിൽപ്പെടാത്ത രീതിയിലായിരുന്നു ഗോഡൗൺ നിർമ്മിച്ചിരുന്നത്.
തിങ്കളാഴ്ച രാവിലെ തന്നെ ഇരിങ്ങാലക്കുട ചാലക്കുടി ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ മഫ്തിയിൽ പല സംഘങ്ങളായി ഫാമിൽ ഒളിച്ചിരുന്ന് നിരീക്ഷണം നടത്തിയാണ് പോലീസ് ഓപറേഷൻ നടത്തിയത്. വളരെ രഹസ്യമായി നടത്തിയ ഓപ്പറേഷനിൽ രണ്ടു പ്രതികളെയും കയ്യോടെ പിടിക്കാൻ പോലീസിനായി.
അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് സ്പിരിറ്റും മദ്യവും എത്തിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇവയുടെ ഉറവിടവുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിക്കുന്നതായും ഇതിലെ പ്രാധാന കണ്ണികളെക്കുറിച്ച് അന്വേഷിക്കുന്നതായും ഡി.വൈ.എസ്.പി. അറിയിച്ചു.
മാള ഇൻസ്പെക്ടർ സജിൻ ശശി, ആളൂർ എസ്.ഐ. വി.പി.അരിസ്‌റ്റോട്ടിൽ, ക്രൈം സ്ക്വാഡ് എസ്.ഐ മാരായ വി.ജി.സ്‌റ്റീഫൻ, , പി.ജയകൃഷ്ണൻ, സി.എ.ജോബ്, റോയ്പൗലോസ്, സതീശൻ മടപ്പാട്ടിൽ, , എ.എസ്.ഐ പി.എം.മൂസ, വി.യു.സിൽജോ, വി.എം.മിനിമോൾ, ടി.ആർ.ഷൈൻ, സീനിയർ സി.പി.ഒ മാരായ സൂരജ്. വി.ദേവ്, എ.യു. റെജി, ഷിജോതോമസ്, ഇ.എസ്.ജീവൻ, മിഥുൻകൃഷ്ണ, സോണി സേവ്യർ , ആളൂർ സ്റ്റേഷൻ എസ്.ഐ മാരായ കെ.കെ.രഘു, സി.ഒ.ജോഷി കെ.എസ്.രാധാകൃഷ്ണൻ സീനിയർ സി.പി.ഒ ലിജോആന്റണി ഹോംഗാർഡ് ഏലിയാസ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com