നെല്ലുവായ കൃഷ്ണൻകുട്ടി മാരാർ അനുസ്മരണവും നാദോപാസന സോപാന സംഗീതോത്സവവും നവംബർ 15ന്

ഇരിങ്ങാലക്കുട : നാദോപാസനയുടെ ആഭിമുഖ്യത്തിൽ നവംബർ 15 ബുധനാഴ്ച നെല്ലുവായ കൃഷ്ണൻകുട്ടി മാരാർ അനുസ്മരണവും സോപാന സംഗീതോത്സവവും ഇരിങ്ങാലക്കുട മാധവനാട്യഭൂമിയിൽ വച്ച് (അമ്മന്നൂർ ഗുരുകുലം) നടത്തുന്നു.

നാദോപാസനയുടെ പ്രാരംഭ പ്രവർത്തകനും ജീവനാഡിയുമായിരുന്ന നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ ജീവൻ മുക്തനായി ഈ നവംബർ 15ന് മൂന്ന് വർഷം. പിന്നിടുകയാണ്. ഈ ദിനത്തിൻറെ ഓർമ്മ നിലനിർത്തുന്നതിനായി അദ്ദേഹത്തിൻറെ സമർപ്പിത കലാരൂപമായ സോപാനസംഗീതത്തിലെ അതിപ്രശസ്തർക്കൊപ്പം വളർന്നുവരുന്ന കലാകാരന്മാരെയും ഉൾപ്പെടുത്തി ഇരിങ്ങാലക്കുട മാധവനാട്യഭൂമിയിൽ വച്ച് (അമ്മന്നൂർ ഗുരുകുലം) നാദോപാസന സോപാന സംഗീതോത്സവമായി നടത്തുകയാണ്.

continue reading below...

continue reading below..


കഥകളി ആചാര്യൻ ഗുരു ഡോ. സദനം കൃഷ്ണൻകുട്ടി സംഗീതോത്സവം ഉത്ഘാടനം ചെയ്യും. നാദോപാസാന സെക്രട്ടറി പി നന്ദകുമാർ ആമുഖം പ്രഭാഷണം നടത്തും.

രാവിലെ 9.30ന് കുമാരി ആശ സുരേഷ്, രാജീവ് വാരിയർ, വിശ്വരാജ് വിനയകുമാർ & വേദ വിനയകുമാർ, ശ്രീലക്ഷ്മി ബിജുചന്ദ്രൻ, പുല്ലൂർ സലീഷ് നനദുർഗ്ഗ എന്നീ യുവകലാകരൻമാരും കലാകാരികളും സോപാന സംഗീതം അവതരിപ്പിക്കുന്നു.

വൈകീട്ട് 3ന് അയിലൂർ അഖിൽ മരാരരും 4ന് വിനോദ് കാവാലവും വിത്യസ്ത ശൈലിയിലുള്ള സോപാന സംഗീതം അവതരിപ്പിക്കും 5ന് കാവിൽ ഉണ്ണികൃഷ്ണ വാരിയരും

വൈകീട്ട് 6ന് നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ അനുസ്മരണ പ്രഭാഷണം കേരള കലാമണ്ഡലം റിട്ടയേഡ് പ്രിൻസിപ്പലും കഥകളി ആചാര്യനുമായ പ്രൊഫ. കലാമണ്ഡലം ബാലസുബ്രമണ്യൻ നിവഹിക്കും.

നാദോപാസന വൈസ് പ്രസിഡണ്ട് എ എസ്സ് സതീശൻ ആധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, നന്മ പ്രസിഡൻ്റ് കെ കെ ഭരതൻ ആശംസകൾ നേരും, തുടർന്ന് മൂഴിക്കുളം ഹരികൃഷ്ണനും കാവിൽ അജയനും അവതരിപ്പിക്കുന്ന സോപാന സംഗീതത്തോടു കൂടി സമാപിക്കും

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews


You cannot copy content of this page