പ്രതിഭാ പുരസ്കാരവും ക്യാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

എടതിരിഞ്ഞി : എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ പ്രതിഭാ പുരസ് കാരം 2023 സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.വി ബാബുരാജ് അധ്യക്ഷത വഹിച്ചു.പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതസഹദേവൻ മുഖ്യാതിഥിയായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സുകുമാരൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് മെമ്പർമാരായ സുധാ ദിലീപ്, രാജേഷ് അശോകൻ, എച്ച്.ഡി.പി സമാജം സെക്രട്ടറി മുരളി മണക്കാട്ടുംപടി, എച്ച്.ഡി.പി സ്കൂൾ ഹെഡ്മിസ്ട്രസ് സി.പി സ്മിത എന്നിവർ ആശംസകൾ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് സിന്ധു പ്രദീപ് സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.കെ ബിജു നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page