സയൻസ്‌ വിദ്യാർത്ഥി പ്രതിഭ അവാർഡ് നേടിയ അലൻ ടെൽസന് ഡോൺ ബോസ്കോ സ്കൂളിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : യൂണിവേഴ്സൽ എഞ്ചിനിയറിങ്ങ് കോളേജ് മലയാള മനോരമയുടെ സഹകരണത്തോടെ പ്ലസ് ടൂ സയൻസ് വി.എച്ച്.എസ്.ഇ ടെക്നിക്കൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച സയൻസ് വിസാർഡിൽ വിവിധ സ്കൂളുകളിൽ സൗജന്യ ഓൺലൈൻപരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനാർഹരായവരെ ഉൾപ്പെടുത്തി 300-ഓളം പേർ പങ്കെടുത്ത ഗ്രാൻഡ് ഫിനാലെയിൽ സയൻസ് വിദ്യാർത്ഥി പ്രതിഭയായി 20,000 രൂപയുടെ ക്യാഷ് അവാർഡോടെ ഒന്നാം സ്ഥാനം നേടിയ അലൻ ടെൽസന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ സ്വീകരണം നൽകി.

സ്കൂൾ പ്രിൻസിപ്പൽ ഫാ. സന്തോഷ് മാത്യു മണികൊമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്സൽ എഞ്ചിനിയറിങ്ങ് കോളജ് പ്രതിനിധി പി.ആർ. അജിത്ത്, സ്റ്റാഫ് സെക്രട്ടറി നിത മാത്യൂ എന്നിവർ സംസാരിച്ചു. ഡോൺ ബോസ്കോ സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയാണ് അലൻ ടെൽസൺ.

continue reading below...

continue reading below..

You cannot copy content of this page