ഫിസിക്കലി ചലഞ്ച്ഡ് നാഷണൽ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച വിജയ് കൃഷ്ണയെ യൂത്ത് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

മുരിയാട് : ഫിസിക്കലി ചാലഞ്ച്ഡ് നാഷണൽ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മുരിയാട് പഞ്ചായത്ത് എട്ടാം വാർഡ് കളപ്പുരക്കൽ വിജയകുമാർ, വിജിത ദമ്പതികളുടെ മകനായ വിജയ് കൃഷ്ണയെ യൂത്ത് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

യൂത്ത് കോൺഗ്രസ് മുരിയാട് മണ്ഡലം പ്രസിഡൻ്റ് ജസ്റ്റിൻ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സാജു പറേക്കാടൻ ഉദ്‌ഘാടനം നിർവഹിച്ചു.

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം സെക്രട്ടറി എബിൻ ജോൺ, മുൻ നിയോജകമണ്ഡലം പ്രസിഡൻ്റ് വിബിൻ വെള്ളയത്ത്, റിജോൻ ജോൺസൺ , ഗംഗാദേവി പുല്ലൂർ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ ഷൈൻ പുല്ലൂർ സൂര്യദേവ് ,ജോസഫ് പറപ്പുക്കരൻ , വർഗീസ് അയ്നിക്കൽ എന്നിവർ പങ്കെടുത്തു.

You cannot copy content of this page