പഴഞ്ഞി എം ഡി കോളേജ് ക്രൈസ്റ്റ് കോളേജിൽ നടത്തപ്പെട്ട 62 -ാമത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാർ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ നടത്തപ്പെട്ട 62 -ാമത് കണ്ടം കുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് & ടി എൽ തോമസ് റണ്ണേഴ്സ് ട്രോഫികൾക്ക് വേണ്ടിയുള്ള സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിൽ പഴഞ്ഞി എം ഡി കോളേജ് ചാമ്പ്യൻമാർ. തൃശൂർ ശ്രീ കേരള വർമ കോളേജിനെയാണ് ഇവർ ഫൈനലിൽ പരാജയപ്പെടുത്തിയത് .

ഫൈനലിൽ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു. ഫുൾ ടൈം കളി കഴിഞ്ഞപ്പോൾ 1-1 എന്ന സ്കോറിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം. പെനാൽറ്റിയിൽ 4-2 എന്ന സ്കോറിൽ എംഡി കോളേജ് വിജയികളായി.

ഫൈനൽ മത്സരത്തിൽ ഇരു ടീമുകൾക്കും തൃശൂർ ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്‌ കെ ആർ സമ്പാശിവൻ ആശംസകൾ നേർന്നു. സമ്മാനധാന ചടങ്ങിൽ കോളേജ് മാനേജർ ഫാ ജോയ് പീനിക്കാപറമ്പിൽ ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ ഫാ ജോളി ആന്ററൂസ്, കണ്ടംകുളത്തി കുടുംബഗം ശ്രീ പയസ് കണ്ടംകുളത്തി, കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, കായിക പഠന വിഭാഗ മേധാവി ഡോ സോണി ജോൺ, കോളേജ് ലൈബ്രറിയനും വാർഡ്നുമായ ഫാ സിബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You cannot copy content of this page