എസ്.കെ പൊറ്റെക്കാട് – കിഴുത്താണി സാഹിത്യ സമ്മേളനത്തിന്‍റെ ജീവനാഡി

ഓർമ്മക്കുറിപ്പ് : ലോകസഞ്ചാര സാഹിത്യഭൂപടത്തില്‍ കേരളത്തിന്‍റെ സ്ഥാനം ശ്രദ്ധേയമായി അടയാളപ്പെടുത്തിയ എസ്.കെ. പൊറ്റെക്കാടിന്‍റെ ചരമവാര്‍ഷിക ദിനമാണ് ആഗസ്റ്റ് 6. കവിത, നോവല്‍, കഥ എിവയെല്ലാം അതിവിദഗ്ദ്ധമായി അവതരിപ്പിച്ച അദ്ദേഹത്തെ ‘മനുഷ്യകഥാനുഗായി’ എന്ന നിലയിലായിരിയ്ക്കും വരുംകാലങ്ങള്‍ വിലയിരുത്തുക.

‘നവോത്ഥാന’ എഴുത്തുകാരുടെ മുഖമുദ്രയായ മനുഷ്യസ്‌നേഹം ഉയര്‍ത്തിക്കാണിയ്ക്കുക, അതിലൂടെ സമൂഹമനസാക്ഷിയില്‍ ചലനം സൃഷ്ടിക്കുക എന്ന കര്‍ത്തവ്യം പൂര്‍ണ്ണമായി നിറവേറ്റിയ അനുഗൃഹീത എഴുത്തുകാരനായിരുന്നു എസ്.കെ. മരവിച്ച മനസ്സാക്ഷിയുടെ ഉടമകളായി മാറിയ ഇന്നത്തെ തലമുറയ്ക്കു മുൻപിൽ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ നിറനിലാവിന്‍റെ നിത്യസൗന്ദര്യം പകർന്ന്തരാതിരിക്കില്ല. മണ്ണില്‍ ഉറച്ചുനിന്ന് മനുഷ്യത്വത്തിന്‍റെ മഹത്വം തിരിച്ചുപിടിയ്ക്കാന്‍ നമുക്കോരോരുത്തര്‍ക്കും ബാദ്ധ്യതയുണ്ടെ്ന്ന് കഥാപാത്രങ്ങളോരോന്നും വായനക്കാരനെ ബോദ്ധ്യപ്പെടുത്തുന്നു,

കോഴിക്കോടെ ‘അതിരാണിപ്പാടം മുതല്‍ അങ്ങ് ആഫ്രിക്കന്‍ ജീവിതയാത്രകള്‍’ വരെ ആഴവും, പരപ്പുമേറിയ ശൈലിയില്‍ ലളിതമായ ഭാഷയില്‍ എസ്.കെ. പകർന്നു തരുമ്പോൾ എന്തെില്ലാത്ത അത്ഭുതാനന്ദാനുഭൂതിയില്‍ അനുവാചകര്‍ ആകൃഷ്ടരാകും. 1980ല്‍, ‘ഒരു ദേശത്തിന്‍റെ കഥ’ എ നോവലിന് ‘ജ്ഞാനപീഠ’ പുരസ്‌ക്കാരം ലഭിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട് . ബാലിദ്വീപ്, നൈല്‍ ഡയറി, പാതിരാസൂര്യന്‍റെ നാട്ടിൽ, ബൊഹീമിയന്‍ ചിത്രങ്ങള്‍, കാപ്പിരികളുടെ നാട്ടിൽ തുടങ്ങിയ ശ്രദ്ധേയമായ യാത്രാവിവരണങ്ങളിലൂടെ കേരളസ്പര്‍ശം പ്രസരിപ്പിയ്ക്കാനദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ‘ബാലിദ്വീപില്‍’, ഒരു സന്ദര്‍ഭത്തില്‍ ഒരു പെകിടാവിനെ കണ്ടപ്പോള്‍, കല്യാണിക്കു’ി പശുക്കിടാവിന്‍റെ പിറകെ ഓടുന്ന ഓര്‍മ്മയാണ് എസ്.കെ. യെ തേടിയെത്തിയത്.

ഇരിങ്ങാലക്കുടയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ‘എന്‍റെ വഴിയമ്പലങ്ങള്‍’ എന്ന ആത്മാംശം നിറഞ്ഞുനില്‍ക്കുന്ന കൃതിയില്‍ 1934 ജനുവരി 21ന് കിഴുത്താണി സ്‌കൂളില്‍ നടന്ന കിഴുത്താണി സാഹിത്യസമ്മേളനത്തെ പ്രത്യേകം പ്രകീര്‍ത്തിയ്ക്കുന്നുണ്ട്. ഈ സമ്മേളനമാണ്, പിന്നീട് അതിപ്രശസ്തമായ ‘പുരോഗമനസാഹിത്യപ്രസ്ഥാന’ ത്തിന് ബീജാവാപം ചെയ്തത്. മഹാകവി കുമാരനാശാന്‍ പത്രാധിപരായിരുന്ന ‘വിവേകോദയം പ്രസ്സും, മാസികയും സി.ആര്‍. കേശവന്‍ വൈദ്യര്‍ പുനഃരാരംഭിയ്ക്കുകയും, അദ്ദേഹത്തിന്‍റെ സഞ്ചാരസാഹിത്യകൃതികള്‍ പൂര്‍ണ്ണമായി പ്രസിദ്ധീകരിയ്ക്കുകയും ചെയ്തത്. ഇരിങ്ങാലക്കുടക്കാര്‍ക്ക് എന്നും അഭിമാനിക്കാവുന്ന വസ്തുതയാണെുകൂടി ഇത്തരുണത്തില്‍ ഓര്‍മ്മിയ്ക്കുന്നു. (ഓർമ്മ കുറിപ്പ് തയാറാക്കിയത് ഉണ്ണികൃഷ്ണൻ കിഴുത്താണി )

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page