ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നാദോപാസന സംഗീത സഭയുടെ പുതിയ ഭാരവാഹികളായി സോണിയ ഗിരി (പ്രസിഡൻറ്) എ. എസ് സതീശൻ വാരിയർ, ജിഷ്ണു സനത്ത് (വൈസ് പ്രസിഡണ്ട്മാർ) പി. നന്ദകുമാർ (സെക്രട്ടറി) ഷീലമേനോൻ (ജോയിന്റ് സെക്രട്ടറി), രഘുപുത്തില്ലം (പ്രോഗ്രാം കോഡിനേറ്റർ) ജി മുരളി പഴയാറ്റിൽ, (ഖജാൻജി) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി ആർ രാമൻ നമ്പ്യാർ, ശ്രീകുമാർ വാര്യർ, ജയശ്രീ ഹരിദാസ്, ഗോപാൽ കെ കുരിയക്കാട്ടിൽ, കെ ആർ മുരളീധരൻ, ഉണ്ണികൃഷ്ണൻ ബി, സുചിത്രാ വിനയൻ, വി കെ ഗിരീഷ് കുമാർ എന്നിവരെയും ശിവദാസ് പള്ളിപ്പാട്ടിനെ ഇൻ്റേണൽ ഓഡിറ്റർ ആയും തെരഞ്ഞെടുത്തു.
ഞായറാഴ്ച നമ്പൂതിരിസ് ബി.എഡ് കോളേജിൽ നടന്ന പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാദോപാസനയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 മുതൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി സംഗീതോത്സവം ചെറുമുക്കു ക്ഷേത്രത്തിൽവച്ച് നടത്തുന്നതായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com