ഉണ്ണായിവാരിയർ കൃതികളെ അടിസ്ഥാനമാക്കിയ ആദ്യത്തെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് സംസ്കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി മാപ്രാണം സ്വദേശിനി പി.എസ് ജലജ

ഇരിങ്ങാലക്കുട: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് സംസ്കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി മാപ്രാണം സ്വദേശിനി പി.എസ്.ജലജ.

ഉണ്ണായിവാരിയരുടെ “ശ്രീരാമപഞ്ചശതി – ഒരു വിമർശനാത്മകപഠനം” എന്ന വിഷയത്തിൽ പ്രൊഫ. വി.ആർ. മുരളീധരന്‍റെ കീഴിലായിരുന്നു ഗവേഷണം. കഴിഞ്ഞ ഏഴ് വർഷം കൊണ്ടാണ് ഗവേഷണം പൂർത്തിയാക്കിയത്. ഉണ്ണായിവാരിയർ കൃതികളെ അടിസ്ഥാനമാക്കി ആദ്യമായാണ് ഒരു ഗവേഷണ പ്രബന്ധം അവതരിപ്പിക്കപ്പെടുന്നത്.

നിലവിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഗസ്റ്റ് അദ്ധ്യാപികയാണ് ജലജ. ഇരിങ്ങാലക്കുട പള്ളിച്ചാടത്ത് ശങ്കരന്റെയും ഭാരതിയുടെയും മകളാണ്. ഭർത്താവ് മാപ്രാണം ‘സോന കർട്ടൻസ് & ഇന്റീരിയേഴ്സ്’ ഉടമ പാടത്തിപ്പറമ്പിൽ സന്തോഷ്‌. മക്കൾ സോന, സിയ.

You cannot copy content of this page