ഇരിങ്ങാലക്കുട : ചെറുതൃകോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. രാവിലെ നവകം പഞ്ചഗവ്യം എന്നിവ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നഗരമണ്ണ് ത്രീ വിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ അഭിഷേകം നടന്നു.
രാവിലെ ശ്രീ കൂടൽമാണിക്യ ക്ഷേത്ര നടയിൽ നിന്നും പ്രസിദ്ധ നാദസ്വരവിദ്വാൻ കോട്ടപ്പടി സുരേന്ദ്രന്‍റെ നാദസര അകമ്പടിയോടെ കാവടി എഴുന്നള്ളിപ്പ് ആൽത്തറ വഴി ചെറുതൃകോവിൽ ക്ഷേത്രത്തിലേക്ക് എത്തി സമാപിച്ചു.
ഉച്ചയ്ക്ക് 12 മണി മുതൽ ക്ഷേത്രത്തിൻറെ ഊട്ടുപുരയിൽ ഭക്തജനങ്ങൾക്ക് പ്രസാദഊട്ട് ഉണ്ടായിരിന്നു. വൈകിട്ട് 5 മണി മുതൽ 7 മണി വരെ കോട്ടായി കാരണവർ വനിതാ സംഘത്തിൻറെ ചിന്തുപാട്ട് ഉണ്ടാകും.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O