സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ദുക്റാന ഊട്ടു തിരുന്നാളിന് കൊടി കയറി

ഇരിങ്ങാലക്കുട : സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ ജൂലായ് 3 ന് ആഘോഷിക്കുന്ന ദുക്റാന ഊട്ടു തിരുന്നാളിന് കൊടി കയറി. ശനിയാഴ്ച രാവിലെ നടന്ന ആഘോഷമായ കുർബാനയ്ക്ക് ശേഷം കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിച്ചു

അസിസ്റ്റൻറ് വികാരിമാരായ ഫ സിബിൻ വാഴപ്പള്ളി, ഫ ജോസഫ് തൊഴുത്തുങ്കൽ, ഫ ജോർജ് തേലപ്പിള്ളി, തിരുനാൾ കൺവീനറും ട്രസ്റ്റിയുമായ ഒ.എസ് ടോമി, കൈക്കാരന്മാരായ ബാബു കുറ്റിക്കാട്ട് നെയ്യൻ, ഷാജൻ കണ്ടംകുളത്തി, ബിജു പോൾ അക്കരക്കാരൻ, കേന്ദ്ര സമിതി പ്രസിഡൻറ് ജോമി ചേറ്റുപുഴക്കാരൻ, തിരുനാൾ ജോയിൻ കൺവീനർമാരായ സിജോ എടുത്തുരുത്തിക്കാരൻ, ഷാജു പാറക്കാടൻ, രഞ്ജി അക്കരക്കാരൻ, പബ്ലിസിറ്റി കൺവീനർ ബൈജു കൂവപറമ്പിൽ, ജോയിൻറ് കൺവീനർ ജോണി തൊഴുത്തും പറമ്പിൽ എന്നിവരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page