നഗരസഭ ഓഫീസിന് മുൻവശത്തെ പൊതുവഴി വീണ്ടും ഗേറ്റ് വച്ച് അടച്ചു കെട്ടാനുള്ള ശ്രമം നടക്കുന്നതായി ആശങ്ക, പ്രതിഷേധ ബോർഡുകൾ ഉയർന്നു, അങ്ങിനെ ഒരു നീക്കമില്ലെന്ന് നഗരസഭ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനത്തിന്റെ ചുറ്റുമുള്ള പൊതുവഴിയുടെ നഗരസഭ ഓഫീസിന് മുൻവശത്തെ ഒരു ഭാഗം വീണ്ടും ഗേറ്റ് വച്ച് അടച്ചു കെട്ടാനുള്ള ശ്രമം നടക്കുന്നതായി ആശങ്ക, പ്രതിഷേധ ബോർഡുകൾ ഉയർന്നു,,

നഗരസഭയുടെ മുന്നിലെ റോഡ് പൊതുവഴി അല്ലെന്നും, നഗരസഭയുടെ ഭാഗമാണെന്നും ഒരു വാദം നേരത്തെ നിലനിന്നിരുന്നു. പുതിയ നഗരസഭ മന്ദിരം പൂർത്തിയായതിനു ശേഷം ചുറ്റുമതിൽ കെട്ടിയിരുന്നില്ല. നഗരസഭ കെട്ടിടത്തിന് ഇത് ഭീഷണിയാകുന്നു എന്ന് കണ്ടു വർഷങ്ങൾക്കു മുമ്പ് ഇത്തരമൊരു നീക്കം നടന്നിരുന്നു.

നഗരസഭയുടെ മുന്നിലെ റോഡ് ഉൾപ്പെടെ കോമ്പൗണ്ട് വാൾ പണിത്ത് റോഡിന് ഇരുവശവും ഗേറ്റ് സ്ഥാപിക്കാൻ ആയിരുന്നു നീക്കം. പ്രഭാത സവാരിക്കും, വ്യായാമത്തിനുമായി രാവിലെയും വൈകിട്ടും അവധി ദിവസങ്ങളിലും അയ്യങ്കാവ് മൈതാനത്തിന് ചുറ്റുമുള്ള റോഡ് കാലങ്ങളായി സജീവമാണ്. ഇതു മാത്രമല്ല ഗേറ്റ് വച്ച് റോഡ് അടച്ചാൽ മറുവശത്തേക്ക് പോകാൻ മൈതാനം ചുട്ടേണ്ടി വരുമെന്ന പ്രയാസം കൂടി ഉണ്ട്.

പ്രതിഷേധം കനത്തപ്പോൾ നഗരസഭ അന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ചുറ്റുമതിൽ പണി പുരോഗമിക്കുന്നുണ്ട്. വീണ്ടും ഗേറ്റ് വെച്ച് പുതുവഴി അടച്ചു കെട്ടാനുള്ള നീക്കം നടക്കുന്നു എന്ന ആശങ്കയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

എന്നാൽ ആശങ്ക വേണ്ടെന്നും ഗേറ്റ് വെച്ച് റോഡ് അടച്ചുപൂട്ടുന്നില്ലെന്ന് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഇതേക്കുറിച്ചു ഇരിങ്ങാലക്കുട ലൈവിനോട് പ്രതികരിച്ചു. നഗരസഭാ കെട്ടിടത്തിന്റെ സുരക്ഷാ മുൻനിർത്തി ചുറ്റുമതിൽ പണികൾ പൂരോഗമിക്കുന്നുണ്ടെന്നു ചെയർപേഴ്സൺ സമ്മതിച്ചു . ഈ സാമ്പത്തികവര്ഷത്തെ പ്രൊജെറ്റിൽ ചുറ്റുമതിൽ വരെയുള്ള പണികൾ മാത്രമേയുള്ളുവെന്നും അവർ പറയുന്നു.

ആശങ്ക വേണ്ടെന്നും ഗേറ്റ് വെച്ച് റോഡ് അടച്ചുപൂട്ടുന്നില്ലെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. അടുത്ത പദ്ധതിയിൽ നഗരസഭയുടെ ഇപ്പോളത്തെ അതിർത്തിയിൽ സ്ലൈഡിങ് ഗേറ്റ് വച്ച് സൂരക്ഷാ ഉറപ്പാക്കുമെന്നും അവർ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page