ഓർമ്മ : 1923 ജൂലായ് മാസത്തിൽ ഗുരുവായൂരിനടുത്ത കണ്ടാണശ്ശേരിയിൽ ജനിച്ച, കോവിലൻ എന്ന് അറിയപ്പെട്ട വട്ടപ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന പ്രസിദ്ധനായഎഴുത്തുകാരനാണ്. ദേശീയപ്രസ്ഥാനത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പട്ടാളക്കഥകളുടെ രചയിതാവായും അറിയപ്പെട്ടു. തോറ്റങ്ങൾ, തട്ടകം, തകർന്ന ഹൃദയങ്ങൾ, എ മൈനസ് ബി, താഴ് വരകൾ, ഹിമാലയം എന്നിവ കോവിലൻ്റെ കൃതികളിൽ ചിലതാണ്.
കേന്ദ്ര_കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. സാഹിത്യലോകം 103 -ാം ജന്മവാർഷികം ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ പ്രശസ്തനായ എഴുത്തുകാരൻ്റെ മങ്ങാത്ത സ്മരണയ്ക്ക് മുമ്പിൽ കലാസദനം_സർഗ്ഗസംഗമം പ്രവർത്തകർ സാദരം പ്രണമിക്കുന്നു.
തയാറാക്കിയത് : കലാസദനം_സർഗ്ഗസംഗമം കമ്മിറ്റി, കാട്ടൂർ.



