ഇരിങ്ങാലക്കുട : കേരളത്തിലെ ഹോട്ടൽ, കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി, ഇവന്റ് മാനേജ്മെന്റ് മേഖലകളുടെ വിപുലമായ സംഗമവേദിയായി കേരള കാറ്ററേഴ്സ് അസോസിയേഷൻ ഒരുക്കുന്ന TENTDEC EXPO 2026 മാറും. നവംബർ 17, 18, 19 തീയതികളിൽ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ അന്ന് ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ എക്സ്പോ സംഘാടകരായ SAI SOLUTIONSമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്സ്പോ.
ഏകദേശം 1.2 ലക്ഷം ചതുരശ്ര അടി വിസ്തിയിൽ ഒരുക്കുന്ന പ്രദർശനത്തിൽ 300-ലധികം കമ്പനികളുടെ പങ്കാളിത്തവും 30,000-ത്തിലധികം സന്ദർശകരുടെ സാന്നിധ്യവുമാണ് പ്രതീക്ഷിക്കുന്നത്. വിവിധ കമ്പനികളുടെ ആകർഷകമായ പ്രദർശനങ്ങൾ, പ്രത്യേക ഓഫറുകൾ, പുതിയ ഉൽപ്പന്നങ്ങളുടെ പരിചയപ്പെടുത്തൽ എന്നിവയും എക്സ്പോയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
കേരളത്തിലെ ഹോട്ടൽ, കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി, ഇവന്റ് മാനേജ്മെന്റ് മേഖലകളുടെ വളർച്ചയ്ക്കും വികസനത്തിനും പുതിയ ബിസിനസ് സാധ്യതകൾ തുറന്നുകൊടുക്കുന്നതിനുമായി കേരള കാറ്ററേഴ്സ് അസോസിയേഷൻ്റെ (KERALA CATERERS ASSOCIATION – KCA) ആഭിമുഖ്യത്തിൽ ഇ മേഖലകളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഉൽപ്പന്നങ്ങളുടെയും നൂതന വിപുലമായ പ്രദർശനമായിരിക്കും ഇവിടെ നടക്കുക എന്ന് വാർത്ത സമ്മേളനത്തിൽ സംഘടകർ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള പ്രമുഖ കമ്പനികൾക്കൊപ്പം ഉത്തരേന്ത്യയിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി പ്രമുഖ നിർമ്മാതാക്കളും വിതരണക്കാരും വ്യാപാര സ്ഥാപനങ്ങളും ഈ പ്രദർശനത്തിൽ പങ്കെടുക്കും. വിവിധ മേഖലകളിലെ പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുന്നതിനും ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും സംരംഭകർക്ക് മികച്ച അവസരമായിരിക്കും ഈ എക്സ്പോ.
കാറ്ററിംഗ്, ഹോട്ടൽ, റെസ്റ്റോറന്റ്റ്, ഇവന്റ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകർക്കും വ്യാപാരികൾക്കും പുതിയ വിപണന സാധ്യതകൾ കണ്ടെത്താനും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കമ്പനികളുമായി നേരിട്ട് അവസരമൊരുക്കും. ബന്ധപ്പെടാനും പ്രദർശനം “ONE STOP SOLUTION FOR THE CATERING & EVENT INDUSTRY” എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന TENTDEC EXPO 2026 കേരളത്തിലെ കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി, ഇവന്റ് വ്യവസായ മേഖലകൾക്ക് പുതിയ ബിസിനസ് സാധ്യതകൾക്കും വളർച്ചയ്ക്കും വേദിയാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
TENTDEC EXPO 2026-അസോസിയേഷൻ ഭാഗമായി കേരള കാറ്ററേഴ്സ് സംസ്ഥാനതല സംഗമമായ KCA STATE CONCLAVE 2026 നവംബർ 17-ാം തീയതി വൈകുന്നേരം 3 മണി മുതൽ ഇതേ എക്സ്പോ ഹാളിൽ നടത്തുന്നതാണ്.
മേഖല ട്രഷറർ ജെയ്സൺ ടി എൽ, ജോയിന്റ് സെക്രട്ടറി സുജയ് പടിയൂർ മന, എക്സിക്യൂട്ടീവ് അംഗം ഷൈജു അക്കര , കമ്മിറ്റി അംഗം സുദേവ് എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
