ത്യശൂർ റൂറൽ ജില്ലാ പോലീസിനു കീഴിൽ സൈക്കോളജിസ്റ്റ് തസ്ത‌ികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ജോലി സംബന്ധമായി മാനസിക സംഘർഷം അനുഭവിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൌൺസിലിങ്ങ് നൽകുന്നതുമായി ബന്ധപ്പെട്ട് ത്യശൂർ റൂറൽ പോലീസിനു കീഴിൽ ജില്ലയിൽ സൈക്കോളജിസ്റ്റിൻറെ താല്ക്കാലിക നിയമനത്തിലേക്ക് ഒരു ഒഴിവ് ഉണ്ട്.

ഒഴിവ് അംഗീകാരമുള്ളതുമായ സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജേറ്റ് ഡിഗ്രി / ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ അപ്ലൈഡ് സൈക്കോളജി എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം; തുടർന്ന്, UGC അംഗീകൃതവും RCI-യുടെ സർവകലാശാലയിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ (അല്ലെങ്കിൽ മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജിയിൽ) മേൽനോട്ടത്തിലുള്ള ക്ലിനിക്കൽ പരിശീലനത്തോടുകൂടിയുള്ള രണ്ട് വർഷത്തെ മുഴുവൻ സമയ M.Phil ബിരുദം. കൗൺസിലിംഗ്, സൈക്കോതെറാപ്പി അല്ലെങ്കിൽ ക്രൈസിസ് ഇൻറർവെൻഷൻ എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. മേൽപറഞ്ഞ യോഗ്യതയുള്ള അപേക്ഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകർ 30.11.2026 തിയ്യതിക്കകം തൃശൂർ റൂറൽ പോലീസ് ഓഫീസിലെ അഡീഷണൽ എസ്.പി ഓഫീസിൽ നേരിട്ടോ, ഇ മെയിൽ മുഖേനയോ (Email ID sptsrrl.pol@kerala.gov.in) സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോം തൃശൂർ റൂറൽ പോലീസ് വെബ് സൈറ്റിൽ നിന്നും (thrissurrural.keralapolice.gov.in) ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page