നടവരമ്പ് : ഹയർസെക്കൻഡറി വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയോത്സവം പരിപാടി നടവരമ്പ് ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലതാ ചന്ദ്രൻ പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എസ് ധനീഷ്, വാർഡ് മെമ്പർ മാത്യു പാറേക്കാടൻ, പ്രധാനാധ്യാപിക ഒ ആർ ബിന്ദു, അധ്യാപകരായ സ്നിലാ കെ എസ്, സുഷമ കെ ആർ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ പ്രീതി എം കെ സ്വാഗതവും ഷക്കീല സി ബി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com