‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയി: രണ്ടാമത്തെ വീടിന്‍റെ നിർമ്മാണം ആരംഭിച്ചു

ആനന്ദപുരം : ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട’ എന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ രണ്ടാമത്തെ വീടിന്‍റെ നിർമ്മാണോദ്‌ഘാടനം ആനന്ദപുരം പാമ്പാട്ടിക്കുളങ്ങര ക്ഷേത്ര പരിസരത്ത് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. പദ്ധതിയിൽ ഈ വർഷം പത്തു വീടുകൾ നിർമ്മിച്ചു നൽകുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ മുൻകൈയിലാണ് രണ്ടാമത്തെ സ്നേഹക്കൂട് ഒരുങ്ങുന്നത്. എൻഎസ്എസ് യൂണിറ്റുകൾ, സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ, വിവിധ വ്യവസായസ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുകൾ എന്നിവയുടെ സഹായം സംയോജിപ്പിച്ചാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പാക്കുന്ന സ്നേഹക്കൂട് പദ്ധതി.


സർക്കാരിന്റെ വിവിധ പദ്ധതികളിൽ സാങ്കേതിക കാരണങ്ങൾ ഉൾപ്പെടാതെ പോയവർക്കാണ് സ്നേഹക്കൂട് പദ്ധതി പ്രകാരം വീട് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിലെ ഒരു കുടുംബത്തിലെ തന്നെയുള്ള മൂന്നു കുട്ടികളുടെ ഏറെ നാളത്തെ വീടെന്ന സ്വപ്ന സാക്ഷാൽകാര്യമാണ് ഇന്നിവിടെ തറക്കല്ലിട്ട് മന്ത്രി നിർമാണോദ്ഘാടനം ചെയ്തത്.

ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ വീശിഷ്ടാതിഥിയായി. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സജീവ് ബി, സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ആർ എൻ അൻസാർ, എൻഎസ്എസ് സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ ജേക്കബ് ജോൺ, പിടിഎ പ്രസിഡന്റ് എ എം ജോൺസൺ, മാനേജ്മെന്റ് പ്രതിനിധി എ എൻ വാസുദേവൻ, എൻഎസ്എസ് പി എ സി ഒ എസ് ശ്രീജിത്ത്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി പി സന്ധ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O