അടിയന്തിര ഹൃദയസ്തംഭന ചികിത്സാ മാർഗമായ സി.പി.സി.ആർ ട്രെയിനിങ് പ്രോഗ്രാം മെയ് 27 ന് ഡോൺ ബോസ്കോ സ്കൂൾ ഓഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട : ഹൃദയസ്തംഭനം ഉണ്ടായാൽ ഉടൻ ജീവൻ രക്ഷോപാധിയായി പ്രവർത്തിക്കുന്ന സി.പി.സി.ആർ എന്ന അടിയന്തിര ചികിത്സാ മാർഗത്തെ കുറിച്ചുള്ള ട്രെയിനിങ് പ്രോഗ്രാം ഡോൺ ബോസ്കോ സ്കൂൾ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐ.എം.എ യുമായി സഹകരിച്ച്‌ മെയ് 27 ന് സംഘടിപ്പിക്കുന്നു. ജീവൻ രക്ഷ പദ്ധതിയായ ‘ ലബ് ഡബ് ‘ ഡോൺ ബോസ്കോ സ്കൂൾ ഓഡിറ്റോറിയത്തിൽ ആണ് നടക്കുക.

ഇത്തരം അടിയന്തിര ചികിത്സാമാർഗ്ഗം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുൻ ചീഫ് വിപ് അഡ്വ തോമസ് ഉണ്ണിയാടൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും.

continue reading below...

continue reading below..


ഓട്ടോ ടാക്സി ജീവനക്കാർ, വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അഗതികൾ, വ്യാപാരി വ്യവസായികൾ തുടങ്ങി എല്ലാ വിഭാഗം ആളുകൾക്കും ഈ പരിപാടിയിൽ പങ്കാളികളാകാം. മെയ് 27 ന് നടക്കുന്ന സി.പി.ആർ ട്രെയിനിങ് പ്രോഗ്രാമിൽ പരമാവധി 500 പേർക്കാണ് പങ്കെടുക്കാൻ അവസരം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കായി +91 7592992329 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഡോൺ ബോസ്കോ സ്കൂൾ റെക്ടർ ഫ. ഇമ്മാനുവൽ വട്ടക്കുന്നിൽ, ഡോ. ഐ.എം.എ ഇരിങ്ങാലക്കുട പ്രസിഡൻറ് ജോം ജേക്കബ് നെല്ലിശ്ശേരി, സജിത്ത് ബാലൻ പി.ടി.എ പ്രസിഡൻറ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

You cannot copy content of this page