വിരമിക്കുന്ന സഹകരണ വകുപ്പ് തൃശൂർ സംഘം സഹകരണ ജോയിൻറ് രജിസ്ട്രാർ എം ശബരീദാസന് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : സർവീസിൽ നിന്നും വിരമിക്കുന്ന സഹകരണ വകുപ്പ് തൃശൂർ സംഘം സഹകരണ ജോയിൻറ് രജിസ്ട്രാർ എം ശബരീദാസന് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ യാത്രയയപ്പ് നൽകി. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം ലളിത ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.


മുകുന്ദപുരം സർക്കിൾ യൂണിയൻ ഭരണസമിതി അംഗങ്ങളും ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിലെയും സഹകരണ സംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി ബ്ലസിൽ സി ഡേവിസ് സ്വാഗതവും മുകുന്ദപുരം അസിസ്റ്റൻറ് ഡയറക്ടർ ഗ്ലോറി മോൾ കെ ബി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page