പുരുഷദിനത്തിൽ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ്. വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര പുരുഷദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളായ 20, 49 എന്നിവയുടെ ആഭിമുഖ്യത്തിൽ കോളേജിലെ പുരുഷ ജീവനക്കാർക്ക് ആശംസാകാർഡുകളും മിഠായികളും വിതരണം ചെയ്തു.

കോളേജിലെ അധ്യാപകർ, അനധ്യാപകർ, സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ള പുരുഷ ജീവനക്കാർക്ക് എൻ.എസ്.എസ്. വിദ്യാർത്ഥികൾ ആശംസാകാർഡുകളും മിഠായികളും നൽകി ആദരിച്ചു. ജീവനക്കാരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതിനൊപ്പം അവരുടെ സേവനങ്ങളെ അംഗീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

വിദ്യാർത്ഥികൾ തയ്യാറാക്കിയ ആശംസാകാർഡുകൾ കൈമാറിയും മധുരം വിതരണം ചെയ്തും പുരുഷദിനം ആഘോഷിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ. പ്രൊഫ. ജോളി ആൻഡ്രൂസ് സി.എം.ഐ., പ്രോഗ്രാം ഓഫീസർ ഡോ. അനുഷ മാത്യു , ഡോ.സുബിൻ കെ ജോസ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ്. വോളണ്ടിയർമാരുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page