ഇരിങ്ങാലക്കുട : ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ തിങ്കളാഴ്ച ഗുരുസ്‌മരണ ദിനം ആചരിച്ചു. ഗുരുപൂജയോടെ ആരംഭിച്ച ചടങ്ങ് ഉണ്ണായിവാരിയർ സ്മാരക കലാനിലയം പ്രസിഡന്റ് എം ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ കെ കൃഷ്‌ണൻ നമ്പൂതിരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കലാനിലയം എസ് അപ്പുമാരാർ സ്‌മാരക സുവർണ്ണ മുദ്ര പുരസ്ക്‌കാരം വേഷം വിദ്യാർത്ഥി കലാനിലയം സൂരജിന് ഉണ്ണായിവാരിയർ സ്മാരക കലാനിലയം മുൻ പ്രിൻസിപ്പാൾ കലാമണ്ഡലം ഹരിദാസ് സമർപ്പിച്ചു.
പള്ളിപ്പുറം ഗോപാലൻ നായർ ആശാൻ 2025 അവാർഡ് ജേതാവ് പരമേശ്വരൻ ആശാനെ ഉണ്ണായിവാരിയർ സ്മാരക കലാനിലയം സെക്രട്ടറി അഡ്വ. സതീഷ് വിമലൻ ആദരിച്ചു.
മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രം പ്രസിഡൻ്റ് ജി സജികുമാറിനെ ചടങ്ങിൽ ആദരിച്ചു. എൻഡോവ് മെന്റ്റ് വിതരണം കലാനിലയം ജോയിന്റ്റ് സെക്രട്ടറി തങ്കപ്പൻ പാറയിൽ, ട്രഷറർ റോയ് ജോസ് പൊറത്തുക്കാരൻ എന്നിവർ നിർവഹിച്ചു.
കലാനിലയം പ്രിൻസിപ്പൽ ഇൻ ചാർജ് കലാനിലയം പ്രശാന്ത് ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്ന് ടി വേണുഗോപാൽ, കലാനിലയം വാസുദേവപണിക്കർ എന്നിവരുടെ കഥകളി ഡെമോൺസ്ട്രേഷനും കലാമണ്ഡലം ചമ്പക്കര വിജയകുമാറിന്റെ പൂതനമോക്ഷം കഥകളിയും അരങ്ങേറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

