ഇരിങ്ങാലക്കുട : കുറച്ചു കാലംകൊണ്ട് പുസ്തകങ്ങളെ സ്നേഹിക്കുന്നവരുടേയും വായനക്കാരുടേയും ഹൃദയങ്ങളിൽ ഇടംനേടിയ ‘വീട്ടിലെ ലൈബ്രറി’ വ്യത്യസ്ഥമായ ആശയാവിഷ്ക്കാരങ്ങളിലൂടെ മുന്നേറുകയാണ്. നോവലിനും കഥാസമാഹാരത്തിനുമുള്ള പ്രഥമ സാഹിത്യ പുരസ്ക്കാരങ്ങൾ നൽകിയതിനു പുറമെ കുട്ടികൾക്കായി കലി ഗ്രാഫി (കൈയ്യക്ഷരം മനോഹരമാക്കാൻ ) നടത്തിയതും ശ്രദ്ധേയമായി.
ഗാന്ധി ജയന്തിയുടേയും നവമിയുടേയും ആഘോഷ ദിനത്തിൽ വീട്ടിലെ ലൈബ്രറിയിൽ കുട്ടികളെ എഴുത്തിനിരുത്തിയതും പുതുമയുളവാക്കുന്നതും ശ്രദ്ധേയവുമായി. കഥകളി കലാകാരനും അദ്ധ്യാപകനുമായ കലാനിലയം വിനോദ് കുട്ടികൾക്ക് അക്ഷരം കുറിച്ചു നൽകി.
അറിവുത്പ്പാദനത്തിൻ്റെയും, ആശയ സമുന്വയങ്ങളുടേയും, ശാസ്ത്രബോധത്തിൻ്റെയും സ്വതന്ത്രമായ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ സമ്പന്നമായ ഇടമാണ് ലൈബ്രറിയെന്ന് വീട്ടിലെ ലൈബ്രറി ഡയറക്ടർ റഷീദ് കാറളം അഭിപ്രായപ്പെട്ടു.
ഇവിടെയിപ്പോൾ രണ്ടായിരത്തിൽപ്പരം പുസ്തകളുണ്ട് എഴുപതിൽപ്പരം വായനക്കാരിൽ ഏറെയും വിദ്യാർത്ഥികളാണ് പുസ്തകമെടുക്കാൻ എത്തുന്നതെന്നതും സന്തോഷം ഉളവാക്കുന്നു. വീട്ടിലെ ലൈബ്രറി ഏർപ്പെടുത്തുന്ന പ്രഥമ കവിതാ പുരസ്ക്കാരത്തിനുള്ള കൃതികൾക്കുള്ള അവാർഡുകൾ അടുത്ത ദിവസംതന്നെ പ്രഖ്യാപിക്കുമെന്നും റഷീദ് കാറളം പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


