ഇരിങ്ങാലക്കുട : വിദ്യാർത്ഥികളുടെ നവീന ആശയങ്ങളെയും കഴിവുകളെയും വരവേൽക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവം 2025 ന് ചൊവാഴ്ച മുതൽ തുടക്കം. ഒക്ടോബർ 8, 9, 10 തീയതികളിലായി ബി.വി എം എച്ച് എസ് എസ് കൽപറമ്പ്, ജി യു പി എസ് വടക്കുംകര ,എച്ച് സി സി എൽ പി എസ് കൽപ്പറമ്പ് എന്നീ സ്കൂളുകളിലായാണ് മേള നടക്കുന്നത്.
ഒക്ടോബർ 8 രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്‌ഘാടനം നിർവഹിക്കും. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തമ്പി കെ. എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിലെ മുഖ്യാതിഥി വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപാണ്. ഇരിഞ്ഞാലക്കു എ.ഇ.ഓ രാജീവ് എം.എസ് പതാക ഉയർത്തുന്ന ചടങ്ങിൽ മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നതാണ്.
ഒന്നാം ദിനം ഗണിത ഐ.ടി മേളകൾ ബി.വി എം വി എച്ച് എസ് എസ് സ്കൂളിലും. സാമൂഹ്യ മേള ജി യു പി എസ് വടക്കുംകര , എച്ച് സി സി എൽ പി എസ് കൽപ്പറമ്പ് എന്നീ സ്കൂളുകളിലാണ് നടക്കുന്നത്.
രണ്ടാം ദിനം ഐ.ടി മേള ബി.വി.എം എച്ച് എസ്. എസ് കൽപറമ്പ് സ്കൂളിലും പ്രവൃത്തി പരിചയമേള മൂന്ന് സ്കൂളുകളിലുമായി നടക്കുന്നതായിരിക്കും. മൂന്നാം ദിനം ശാസ്ത്രമേള ബി.വി എം എച്ച് എസ് എസ് കൽപറമ്പ്, എച്ച് സി സി എൽ പി എസ് കൽപ്പറമ്പ് എന്നീ സ്കൂളുകളിലും പ്രവൃത്തി പരിചയമേള ജി.യു പി.എസ് വടക്കുംകര എന്നീ സ്ക്കൂളുകളിലുമായി നടക്കുന്നതാണ്. എല്ലാ ദിവസവും രാവിലെ 9.30 ന് മേളയുടെ ഇനങ്ങൾ തുടങ്ങുന്നതായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

