ഇരിങ്ങാലക്കുട : കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയം – ഓട്ടൻതുള്ളൽ പഠന കളരിയുടെ നാൽപ്പത്തിമൂന്നാം വാർഷികം ഇരിങ്ങാലക്കുട ശ്രീ നാരായണ ഹാളിൽ വെച്ച് ഉന്നത വിദ്യാഭ്യാസസാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉത്ഘാടനം ചെയ്തു. എസ്. എൻ. ബി. എസ് സമാജം പ്രസിഡന്റ് എൻ.ബി. കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ചു.
ബ്രഹ്മാകുമാരി വാസന്തി ബെഹൻ ജി അനുഗ്രഹ പ്രഭാഷണം നടത്തി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, കെ.എസ്.ഇ ലിമിറ്റഡ് എം. ഡി, എം.പി. ജാക്‌സൺ, മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഇരിങ്ങാലക്കുട നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അംബിക പള്ളിപ്പുറത്ത്, കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശൻ നമ്പീശൻ, എസ്. എൻ. വൈ. എസ് സെക്രട്ടറി കെ.യു. അനീഷ്, റഷീദ് കാറളം, അരുൺ ഗാന്ധിഗ്രാം, കൈരളി നാട്യ കലാക്ഷേത്രം ഡയറക്ടർ മുരിയാട് മുരളീധരൻ, എം. ഉമാശങ്കർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. തുടർന്ന് നാട്യ കലാ ക്ഷേത്രം വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങളും അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

