ഇരിങ്ങാലക്കുട : കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിയിൽ പ്രവേശിച്ച തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു ജോലി രാജിവെച്ചു. മെഡിക്കൽ അവധി കഴിഞ്ഞ് തിരിച്ചെത്തി ചൊവ്വാഴ്ച ദേവസ്വം ഓഫീസിലെത്തിയാണ് അഡ്മിനിസ്ട്രേറ്റർക്ക് രാജി നൽകിയത്. ആരോഗ്യപരമായ കാരണങ്ങളാലും വ്യക്തിപരമായ കാരണങ്ങളാലുമാണ് രാജി എന്നാണ് കത്തിലെ ഉള്ളടക്കം.
രാജി കൂടൽമാണിക്യം ഭരണസമിതി യോഗം ചേർന്ന് അംഗീകരിക്കുമെന്നും ശേഷം ഒഴിവ് വീണ്ടും റിപ്പോർട്ട് ചെയ്യുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷാ നന്ദിനി അറിയിച്ചു. നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് തന്നെയായിരിക്കും നിയമനങ്ങൾ നടക്കുക. ജോലി ചെയണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം ബാലുവിന്റെതാണ് എന്ന് ദേവസ്വം ചെയര്മാന് അഡ്വ സി കെ ഗോപി പ്രതികരിച്ചു.
കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴകത്തിന് താത്കാലികമായി ജോലി ചെയ്തിരുന്ന ആളെ ഒഴിവാക്കി ഇദ്ദേഹത്തെ നിയോഗിച്ചതിനെതിരേ വാരിയർ സമാജവും ക്ഷേത്രം തന്ത്രിമാരും രംഗത്തെത്തിയിരുന്നു. പത്തുദിവസം ജോലിചെയ്തശേഷം വിവാദങ്ങ ളെത്തുടർന്ന് അവധിക്ക് ബാലു നാട്ടിലേക്ക് പോയിരുന്നു. മാർച്ച് ആറിനാ ണ് ജോലിക്രമീകരണങ്ങളുടെ ഭാഗമെന്ന വിശദീകരണത്തോടെ അഡ്മിനിസ്ട്രേറ്റർ ഇദ്ദേഹത്തെ ഓഫീസിലെ അറ്റൻഡർ ജോലിയിലേക്ക് മാറ്റിയത്. ഏപ്രിൽ 2 ന് അവധി കഴിഞ്ഞു തിരിച്ചെത്തും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
കഴകം ജോലിയെക്കാളും താത്‌പര്യം അറ്റൻഡർ ജോലിയാണെന്നും അതിലേക്ക് മാറ്റിനിയമിക്കണമെന്നും ആവശ്യപ്പെട്ട് ബാലു ദേവസ്വത്തിന് ഇ മെയിൽ അയച്ചിരുന്നു. എന്നാൽ, ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിഷ്കർഷിച്ച ജോലിതന്നെ ബാലു ചെയ്യണമെന്നായിരുന്നു ദേവസ്വത്തിന്റെ നിലപാട്. പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളെ കഴകജോലിയിൽനിന്ന് മാറ്റിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു.
ജോലി ഭാരങ്ങൾ തന്നെയാണ് രാജിക്ക് കാരണം എന്നറിയുന്നു. പുലർച്ചെ 3 മണിക്ക് ആരംഭിക്കുന്ന ജോലി പല ഘട്ടങ്ങളിലായി അവസാനിക്കുമ്പോൾ രാത്രി എട്ടരയാകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive