കാട്ടൂർ : മാസങ്ങളായി ക്ഷേമ പെൻഷൻ ലഭ്യമാകാത്ത വയോജനങ്ങളെ അണിനിരത്തി കൊണ്ട്. യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ തേർമഠത്തിന്റെ നേതൃത്വത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പുള്ളി പ്രതിഷേധ സംഗമം ഉദ്‌ഘാടനം നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം വൈസ് പ്രസിഡനന്റ് സനു നെടുബുര സ്വാഗതം പറഞ്ഞു, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് എ. എസ് ഹൈദ്രോസ്സ്, മണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, വാർഡ് മെമ്പർ മാരായ ഇ. എൽ ജോസ്, അംബുജ രാജൻ, മോളി പിയൂസ്, യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം ജനറൽ സെക്രട്ടറിയും വാർഡ് മെമ്പറുമായ സ്വപ്ന ജോർജ് കാക്കശ്ശേരി എന്നിവർ സംസാരിച്ചു, യൂത്ത് കോൺഗ്രസ് എക്സിക്യൂട്ടീവ് മെമ്പർ സക്കറിയ എലുവത്തിങ്കൽ നന്ദിയും പറഞ്ഞു.
ജനങ്ങളോട് സംവദിക്കാൻ എന്ന വ്യാജേനെ പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞുകൊണ്ടുള്ള വലിയ കൊള്ളക്കും ധൂർത്തിനും സർക്കാർ സർക്കാർ നേതൃത്വം കൊടുക്കുകയാണ് എന്ന് യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ തേർമഠം ആരോപിച്ചു, മാധ്യമങ്ങളുടെ ചോദ്യങ്ങൾ പോലും അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന മുഖ്യ മന്ത്രി സാദാരണ ജനങ്ങളോട് എന്ത് സംവദിക്കാൻ ആണ് വരുന്നത് എന്ന് മനസിലാകുന്നില്ല,എന്നും അദ്ദേഹം കൂട്ടി ചേർത്തു.
പ്രതിഷേധത്തിൽ ബ്ലോക്ക് ജനറൽ സെക്രട്ടറി സി. എൽ ജോയ്, ഡോമിനി ആലപ്പാട്ട്, എം. ജെ റാഫി, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബദറുദ്ധീൻ വലിയകത്ത്, ഷമീർ പടവലപ്പറബിൽ, ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയ വീട്ടിൽ, മുൻ ബാങ്ക് പ്രസിഡന്റ് വർഗീസ്സ് പുത്തനങ്ങാടി, മണ്ഡലം വൈസ് പ്രസിഡന്റ് ജലീൽ കരുപ്പാംകുളം, സെക്രട്ടറി മാരായ എ. പി വിൽസൺ,ലോയിഡ് ചാലിശ്ശേരി, ദേവദാസ് തളിയപ്പറമ്പിൽ, മധുജ ഹരിദാസ്, ജിത്തോഷ് കതിരപ്പിള്ളി, പ്രദീപ് നെടുപ്പിള്ളി, ആക്ബർ പുതുവീട്ടിൽ, നൗഫൽ പടവലപ്പറമ്പിൽ, ലത്തീഫ് തൊപ്പിയിൽ,സുവർണ്ണൻ കെ. കെ, ഷാജു ആള്ളൂക്കാരൻ, കെ. കെ ഷണ്മുഖൻ, സന്തോഷ് കുരുബേപ്പറമ്പിൽ തുടങ്ങി നേതാക്കളും മണ്ഡലം ബൂത്ത്, വാർഡ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com