പന്ത്രണ്ടാമത് ഓൾ കേരള ഇന്റർ ഭവൻസ് ഗെയിംസ്ൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സെക്കൻഡ് റണ്ണർ അപ്പ്‌ നേട്ടം

ഇരിങ്ങാലക്കുട : പന്ത്രണ്ടാമത് ‘ഓൾ കേരള ഇന്റർ ഭവൻസ് ഗെയിംസ് 2023-24 ൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സെക്കൻഡ് റണ്ണർ അപ്പ്‌ നേട്ടം. കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവനിൽ വിവിധ ജില്ലകളിൽ നിന്നായി 36 സ്കൂളുകൾ പങ്കെടുത്ത കായികമേളയിലാണ് ഓവർ ഓൾ മൂന്നാം സ്ഥാനം നേടിയത്.

ഖോ ഖോ അണ്ടർ 17 ഗേൾസ് ഒന്നാം സ്ഥാനം

ഖോ ഖോ അണ്ടർ 17 ബോയ്സ് രണ്ടാം സ്ഥാനം

ഖോ ഖോ അണ്ടർ 14 ഗേൾസ് മൂന്നാം സ്ഥാനം

ഫുട്ബോൾ അണ്ടർ 14 ബോയ്സ് മൂന്നാം സ്ഥാനം

ടേബിൾ ടെന്നീസ് ഓവർഓൾ ഫസ്റ്റ് റണ്ണർ അപ്പ്

കരാട്ടെ ഓവർഓൾ സെക്കന്റ് റണ്ണർ അപ്പ്


എന്നീ നേട്ടങ്ങളോടെയാണ് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ഈ സ്ഥാനം സ്വന്തമാക്കിയത്.
കായികമേളയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സ്കൂളിൽ അനുമോദനയോഗം സംഘടിപ്പിച്ചു. മാനേജ്മെന്റ്, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page