ഇരിങ്ങാലക്കുട നഗരസഭ കേരളോത്സവം ആരംഭിച്ചു : വിവിധ വേദികളിലായി മത്സരങ്ങൾ 29 വരെ, അയ്യങ്കാവ് മൈതാനത്ത് വൈകിട്ട് 4 ന് സൗഹൃദ മത്സരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കേരളോത്സവം ഒക്ടോബർ 20 മുതൽ 29 വരെ വിവിധ വേദികളിൽ നടക്കും. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ കേരളോത്സവം പതാക ഉയർത്തൽ ചടങ്ങ് നടത്തി. ഇതിനോടനുബന്ധിച്ച് പൗരാവലിയിലൂടെയും വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെയും വിളംബര റാലി സംഘടിപ്പിച്ചു.

നഗരസഭ ഓഫീസ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.ഒക്ടോബർ 21ന് സൗഹൃദം മത്സരവും 23 മുതൽ ഗെയിംസ്, അത്ലറ്റിക്സ് എന്നിവയും സംഘടിപ്പിക്കും. ഒക്ടോബർ 29ന് മത്സരങ്ങൾ അവസാനിക്കുന്ന രീതിയിൽ വിവിധ വേദികളിലായി കേരളോത്സവം നടക്കും.

ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് നടക്കുന്ന സൗഹൃദം മത്സരത്തിൽ നഗരസഭ കൗൺസിലർമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page