ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ.മോഡൽ ഗേൾസ് ഹയർസെക്കൻണ്ടറി സ്ക്കൂളിലേക്ക് ഗ്യാസ് അടുപ്പുകളും അനുബന്ധ സാധങ്ങങ്ങളും വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ലയൺ ലേഡി ഓഫ്‌ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ.മോഡൽ ഗേൾസ് ഹയർസെക്കൻണ്ടറി സ്ക്കൂളിലേക്ക് 365 ഡേയ്സ് ഹംഗർ പദ്ധതിയുടെ ഭാഗമായി ഗ്യാസ് അടുപ്പുകളും അനുബന്ധ സാധന സാമഗ്രികളും വിതരണം ചെയ്തു. ലയൺസ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ടി. ജയകൃഷ്ണൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.

സ്ക്കൂൾ പ്രിൻസിപ്പൽ ഉഷ ടീച്ചർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ലയൺ ലേഡി പ്രസിഡണ്ട് റെൻസി ജോൺ നിധിൻ മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ഉണ്ണി വടക്കാഞ്ചേരി, അഡ്വ. മനോജ് ഐബൻ എന്നിവർ സംസാരിച്ചു.
ലയൺ ലേഡി സെക്രട്ടറി മിഡ്ലി റോയ് സ്വാഗതവും ട്രഷറർ റിങ്കു മനോജ് നന്ദിയും പറഞ്ഞു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page