ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി റൈസ് ബക്കറ്റ് ചലഞ്ച് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമുള്ള ഏഴോളം അഗതി മന്ദിരങ്ങളിലേക്കായി സ്റ്റാഫ് അംഗങ്ങളിൽ നിന്നായി എട്ട് ക്വിൻ്റൽ അരിക്ക് തുല്യമായ തുക സമാഹരിച്ച് നൽകി.
പരിപാടിയുടെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ പ്രൊവിഡൻസ് ഹോം സുപ്പീരിയർ ബ്രദർ ഗിൽബർട്ടിന് റൈസ് ബക്കറ്റ് നൽകി നിർവഹിച്ചു. ജോയിൻ്റ് ഡയറക്ടർ ഫാ. ജോയി പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി. ജോൺ, അക്കാദമിക് ഡയറക്ടർ ഡോ. മനോജ് ജോർജ്, റിസർച്ച് ഡയറക്ടർ ഡോ. എലിസബത്ത് ഏലിയാസ്, സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ കോ ഓർഡിനേറ്റർമാരായ ഡോ. അരുൺ അഗസ്റ്റിൻ, പി വി ഭാഗ്യശ്രീ, അഡ്വൈസർ കെ എസ് നിതിൻ, എന്നിവർ പ്രസംഗിച്ചു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews