ഇരിങ്ങാലക്കുട : കാർഷിക ഉത്പന്നങ്ങളും കൃഷിഭൂമിയും കോർപറേറ്റുകൾക്ക് അടിയറവു വെച്ചുകൊണ്ട് കാർഷിക മേഖലയെ തകർക്കുകയാണ് കേന്ദ്ര സർക്കാർ എന്ന് കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗം ബി ഡി ദേവസ്സി. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (KSKTU) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം താണിശ്ശേരി മേപ്പിൾ വെന്യൂസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിന് കെ കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എ എസ് ദിനകരൻ, ലളിതാബാലൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ ജെ ഡിക്സൺ എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.
കെഎസ്കെടിയു ഏരിയ സെക്രട്ടറി കെ വി മദനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമ പ്രേംരാജ്, വൈസ് പ്രസിഡന്റ് സുനിൽ മാലന്ത്ര, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എസ് രമേശ് എന്നിവർ സംസാരിച്ചു. ചെയർമാൻ ടി പ്രസാദ് സ്വാഗതവും, മല്ലിക ചാത്തുക്കുട്ടി നന്ദിയും പറഞ്ഞു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews