കൊടുങ്ങല്ലൂർ കൂർക്കഞ്ചേരി റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണം – കൊടുങ്ങല്ലൂർ – തൃശൂർ പാസഞ്ചേഴ്സ് ഫോറം

കൊടുങ്ങല്ലൂർ മുതൽ കൂർക്കഞ്ചേരി വരെയുള്ള റോഡിന്റെ കോൺക്രീറ്റ് വർക്ക് അടിയന്തിരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂർ -തൃശൂർ പാസഞ്ചേഴ്സ് ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു. 35 കിലോമീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്യാനും കട്ടകൾ വിരിക്കാനുമാണ് പി.ഡബ്ലിയൂ.ഡി ക്ക്‌ കീഴിലുള്ള കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് പ്രൊജക്റ്റ് “ഗവാർ അറ്റ് കോൺ ഇന്ത്യ” എന്ന കമ്പനിക്ക്‌ 250 കോടി രൂപക്ക് ടെൻഡർ നൽകിയത്.

എന്നാൽ 11 കിലോമീറ്റർ മാത്രമാണ് ജോലി പൂർത്തിയായത്. പല ഘട്ടങ്ങളിലായി ടാർ പൊട്ടിച്ചു കോൺക്രീറ്റ് നടത്തുന്നതിനാൽ പല ദിശകളിൽ ആയിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതുമൂലം വാഹന അപകടങ്ങളും യാത്രാദുരിതവും കൂടി വരികയാണ്. ഇതിനിടയിലാണ് തൃശൂർക്കുള്ള ഒരു ബസ് പാടത്തേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റത്.



ദുരന്തസാധ്യത കണക്കിലെടുത്ത് കണിമംഗലത്തെ വർക്ക് വേഗത്തിൽ പൂർത്തിയാക്കാൻ ദുരന്ത നിവാരണ നിയമപ്രകാരം കളക്ടർ ഉത്തരവിട്ടിരുന്നു. കാലാവധിക്കുള്ളിൽ ഈ വർക്ക് പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മേഖലയിലെ എം.പി മാർ, എം.എൽ.എ മാർ എന്നിവർക്ക് നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു. അഡ്വ. ഷാനവാസ് കാട്ടകത്ത് അധ്യക്ഷത വഹിച്ച സമ്മേളനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുൻ സോണൽ മാനേജർ ഹാജി പി. വി.അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.



ദേശീയ അധ്യാപക അവാർഡ് ജേതാവ് പി. എ. സീതിമാസ്റ്റർ, വെള്ളാങ്ങല്ലുർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് പി.കെ.എം അഷ്റഫ്, കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ വർക്കിംഗ് സെക്രട്ടറി ടി. കെ. ഇബ്രാഹിം, വെള്ളാങ്ങല്ലുർ ബ്ലോക്ക്‌ പഞ്ചായത്ത് മുൻ അംഗം കെ. എച്ച്.അബ്ദുൽ നാസർ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി. ജി. പാർത്ഥസാരഥി മാസ്റ്റർ, കൊടുങ്ങല്ലൂർ അപ്ലിക്കൻസ് ആൻഡ് കൺസ്യൂമേഴ്സ് ജനറൽ സെക്രട്ടറി സി. എസ്. തിലകൻ, പി.കെ. ജസീൽ( വെള്ളാങ്കല്ലൂർ ), കെ.ടി. സുബ്രഹ്മണ്യൻ ( കൊടുങ്ങല്ലൂർ), കൊടുങ്ങല്ലൂർ പ്രതീക്ഷ ഫൗണ്ടേഷൻ പ്രസിഡണ്ട് സലിം തോട്ടുങ്ങൽ, പ്രൊഫ. കെ.അജിത , കെ. എ. സുലൈമാൻ (അഴീക്കോട്),വി. ആർ.രഞ്ജിത്ത് മാസ്റ്റർ, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത്, ഹനീഫ കടമ്പോട്ട്, ഇ.കെ.സോമൻ മാസ്റ്റർ, തേജസ് ഹരി തുടങ്ങിയവർ സംസാരിച്ചു.

You cannot copy content of this page